റാന്നി : ജില്ലയിൽ നേരിടുന്ന ഓക്സിജൻ ക്ഷാമം മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിൽപ്പെടുത്തി നിയുക്ത എം.എൽ.എ മാരായ അഡ്വ.പ്രമോദ് നാരായൺ , അഡ്വ.മാത്യു ടി.തോമസ് എന്നിവർ. ഉഭയകക്ഷി ചർച്ചയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇവർ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയത്. നേരത്തേ ജില്ലാ കളക്ടർ വിളിച്ചു ചേർത്ത എം.എൽ.എ മാരുടെ യോഗത്തിൽ ഓക്സിജൻ ക്ഷാമത്തെ സംബന്ധിച്ച് ചർച്ച ഉയർന്നിരുന്നു. ഇതാണ് ഇവർ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയത്.