മല്ലപ്പള്ളി : ബ്ലോക്ക് ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തോടെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന കൊവിഡ് സ്രവ പരിശോധനാ കേന്ദ്രം നാളെ മുതൽ മല്ലപ്പള്ളി ടൗണിൽ കൃഷി ഭവന് സമീപമുള്ള ട്രിനിറ്റി ചർച്ച് ഹാളിലേക്ക് മാറ്റി പ്രവർത്തനം ആരംഭിക്കും. മല്ലപ്പള്ളി ബ്ലോക്കിലെ 7 പഞ്ചായത്തുകളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും റഫർ ചെയ്തു വരുന്ന രോഗികൾക്ക് രാവിലെ 9 മുതൽ 1വരെ ശ്രവ പരിശോധനാ സൗകര്യമുണ്ട്. കൂടാതെ താലൂക്ക് കൊവിഡ് ലക്ഷണങ്ങളോടെ താലൂക്ക് ആശുപത്രിയിൽ ചികിത്സക്ക് എത്തുന്ന രോഗികൾക്ക് ഇവിടെയുള്ള പനി ക്ലിനിക്കിലും സ്രവ പരിശോധനാ സൗകര്യമുണ്ടെന്ന് സൂപ്രണ്ട് ഡോ.സിനീഷ് പി.ജോയ് അറിയിച്ചു.