റാന്നി : മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് റാന്നി പഴവങ്ങാടിയിൽ നിന്നും ഒരു കൈ സഹായം. മുക്കാലു മൺ പതാലിൽ പി കെ ശശിധരൻ തനിക്ക് പെൻഷൻ കിട്ടിയ 25000 രൂപയും, ചെല്ലക്കാട് അട്ടത്തറയിൽ ഏ ഒ കുഞ്ഞുമ്മൻ തേൻ ശേഖരിച്ച് ലഭിച്ച 10000 രൂപയും മുക്കാലുമൺ വലിയപറമ്പിൽ വി.എസ് സരേഷ് വാക്സിനേഷൻ എടുത്ത ചിലവിൽ 2000 രൂപയുമാണ് നൽകിയത്. തുക മാർ ക്രിസോസ്റ്റം പാലിയേറ്റീവ് കെയർ ചെയർമാനും മുൻ എം എൽ എ യുമായ രാജു ഏബ്രഹാം സി.പി.എം ലോക്കൽ സെക്രട്ടറി കെ.കെ സരേന്ദ്രൻ എന്നിവർ എറ്റുവാങ്ങി. തുക ഇട്ടിയപ്പാറയിലെ ഇന്ത്യൻ ബാങ്ക് ശാഖ വഴി ദുരിതാശ്വാസ നിധിയിൽ സമർപ്പിച്ചു.