റാന്നി : പന്തളം ശബരിമല തിരുവാഭരണ പാതയിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ റവന്യു വിഭാഗം അളവ് നടത്തി വീണ്ടും കല്ലുകൾ പുനസ്ഥാപിച്ചു. അടൂർ,തിരുവല്ല റവന്യു ഡിവിഷണൽ ഓഫീസുകൾ കൈയേറ്റക്കാരെ നോട്ടീസുകൾ നൽകി അവർ നേരിട്ടെത്തി കൈപ്പടയിൽ എഴുതി നൽകി കൈയേറ്റസ്ഥലങ്ങൾ സ്വയം വിട്ടുനൽകുമെന്ന് എഴുതി നൽകിയിട്ടുണ്ട് . കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ ജില്ലാഭരണകൂടം തയാറാകാതെ 90 ശതമാനം കൈയേറ്റങ്ങളും ഒഴിപ്പിച്ചെന്ന് പ്രചരണം നൽകുകയായിരുന്നു ഇക്കാലയളവിൽ. 10ശതമാനം കൈയേറ്റങ്ങൾ മാത്രമാണ് ഈ കാലയളവിൽ ഒഴിപ്പിച്ചിട്ടുള്ളത് .പാതയിൽ രണ്ടാം ഘട്ടത്തിലും അളവുകൾ നടത്തി അമ്പതോളം കൈയേറ്റങ്ങൾ വീണ്ടും കണ്ടെത്തിയിരുന്നു .ഇനിയും റോഡ് ഉൾപ്പെടെ കൈയേറ്റങ്ങൾ കണ്ടെത്താനുമുണ്ട്. ളാഹ മുതൽ ഒളിയമ്പുഴ വരെയുള്ള തിരുവാഭരണ പാതയിൽ യാത്രയ്ക്ക് ഒരുപാട് മാറ്റങ്ങൾ വനപ്രദേശത്തും ഉണ്ടായിട്ടുണ്ട് .ചുരുങ്ങിയ ദൂരം 23 കിലോമീറ്റർ യാത്ര ചെയ്യണ്ടതിനു പകരം 40 കിലോ മീറ്റർ യാത്ര ചെയ്താണ് ഇപ്പോൾ ശബരിമലയിൽ തിരുവാഭാരണം ഏത്തിക്കുന്നത്. ളാഹ ചെളിക്കുഴിയിൽ നിന്നും പ്ലാപ്പള്ളി വരെയും,പ്ലാപ്പള്ളി മുതൽ തലപ്പാറ കോട്ടവഴി ഇലവുങ്കൽ വരെയും,അവിടെനിന്നും നിലയ്ക്കൽ പള്ളിയറക്കാവ് വഴി കൊല്ലക്കുന്ന് വഴി അട്ടത്തോട്, കൊല്ലമൂഴി വരെയും ഇപ്പോഴും പന്തളം താര എന്ന പേരിൽ തന്നെ പാത നിലവിൽ ഉണ്ട് .ഇത് തെളിച്ച് പാത ഒരുക്കാത്തതുകാരണം. വെള്ളാച്ചിമലവഴി ഒളിയമ്പുഴയ്ക്കാണ് യഥാർത്ഥ തിരുവാഭരണ പാത ഉള്ളത്. ഇതുകൂടി സജ്ജമായാൽ തിരുവഭരണങ്ങൾ വളരെ ഭംഗിയായി ദൂര കുറവിൽ ശബരിമലയിൽ എത്തിക്കാൻ തിരുവാഭരണ വാഹകാർക്കും ബുദ്ധിമുട്ടുകൾ ഉണ്ടാകില്ല. ജില്ലാ കളക്ടർ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡി പാത കടന്നുപോകുന്ന 11 വില്ലേജുകളിലെയും തഹസിൽദാർമാർക്ക് നൽകിയ നിർദ്ദേശം കാരണം വില്ലേജ് ഓഫീസർമാരും പഞ്ചായത്ത് സെക്രട്ടറിമാരും കോടതി നിർദ്ദേശപ്രകാരം ഒഴിപ്പിക്കലിന് മുന്നിട്ടുനിന്നു.
റിപ്പോർട്ട് കോടതിയിൽ ഹാജരാക്കും
കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേരള ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ചിട്ടുള്ള നടപടി ക്രമങ്ങളുടെ ഭാഗമായി മഹസറുകൾ കോടതിയിൽ ഹാജരാക്കും.അടുത്തതായി ഒഴിപ്പിക്കൽ നടപടികളാണ് പുർത്തിയാക്കണ്ടത്. ഒഴിപ്പിക്കൽ പുരോഗതി വിലയിരുത്തുന്നതിനായി തിരുവല്ല,അടൂർ ആർ.ഡി.ഒ മാരുടെ നേതൃത്വത്തിൽ ഓൺലൈനായി യോഗവും നടത്തി. ഓൺലൈനായി നടന്ന യോഗത്തിൽ തിരുവാഭരണ പാത സംരക്ഷണ സമതി പ്രസിഡന്റ് പി ജി ശശികുമാര വർമ്മ അധ്യക്ഷൻ ആയിരുന്നു.സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴികാല,പന്തളം കൊട്ടാര നിർവാഹസംഘം സെക്രട്ടറി പി എൻ നാരായണവർമ്മ,ഹൈക്കോടതി അഡ്വ :സി ഡി അനിൽകുമാർ, എം ആർ അനിൽ കുമാർ,വി കെ രാജഗോപാൽ,പൃഥിപാൽ,കെ ആർ രവി,പന്തളം ശശി,മനോജ് കൊഴഞ്ചേരി,സന്തോഷ് കുറിയാനിപ്പള്ളി,ഗോപകുമാർ മൂക്കന്നൂർ വില്ലേജ് കൺവീനർ എന്നിവർ സംസാരിച്ചു.
ഒഴിപ്പിക്കൽ പ്രക്രിയ പൂർത്തിയാക്കുന്ന ഉദ്യോഗസ്ഥർക്ക് പ്രത്യേക അഭിനന്ദനം
ഒഴിപ്പിക്കൽ പ്രക്രിയ ലോക്ടൗൺ സമയത്തും പെട്ടന്ന് പൂർത്തിയാക്കുന്ന സർവേ,റവന്യു,പഞ്ചായത്ത്,ദേവസ്വം ഉദ്യോഗസ്ഥൻമ്മാർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നതായി തിരുവഭരണ പാത സംരക്ഷണ സമിതി പ്രസിഡന്റ് പി ജി ശശികുമാർ വർമ്മയും സെക്രട്ടറി പ്രസാദ് കുഴികാലയും പറഞ്ഞു.