തിരുവല്ല: കൊവിഡ് ബാധിതർ കുതിച്ചുയർന്ന സാഹചര്യത്തിൽ നഗരസഭയുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. കൊവിഡ് കൺട്രോൾ റൂം, ഹെൽപ്‌ഡെസ്‌ക്, ആംബുലൻസ് സർവീസ് എന്നിവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് വാർ റൂം നഗരസഭയിൽ തുടങ്ങി. കൊവിഡ് പ്രതിരോധ,നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തിൽ വിപുലമായ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. എല്ലാ പ്രവർത്തനങ്ങളും നഗരസഭാ കോർകമ്മിറ്റിയുടെ നേതൃത്വത്തിൽ ദിവസേന അവലോകനം നടത്തും. ലോക്ക്ഡൗൺ കാരണം ഭക്ഷണത്തിനു ബുദ്ധിമുട്ടുന്നവർക്കെല്ലാം ഇന്നുമുതൽ നഗരസഭയിൽ രണ്ടുജനകീയ ഹോട്ടൽ മുഖാന്തിരം ഭക്ഷണം നൽകും.

ബിലീവേഴ്സ് ചർച് ഹോസ്പിറ്റലുമായി സഹകരിച്ചാണ് ആംബുലൻസ് സർവീസ് ആരംഭിച്ചിട്ടുള്ളത്. മൽസ്യ മാർക്കറ്റ്, പച്ചക്കറി മാർക്കറ്റ് എന്നിവിടങ്ങളിൽ നിയന്ത്രണം വരുത്തുന്നതിനും ആവശ്യമായ കൊവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. നഗരസഭാ വൈസ് ചെയർമാൻ ഫിലിപ്പ് ജോർജിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ ബിന്ദു ജയകുമാർ കൊവിഡ് വാർ റൂം, ഹെൽപ് ഡെസ്ക്, ആംബുലൻസ് സർവീസ് എന്നിവയുടെ ഉദ്‌ഘാടനം നിർവഹിച്ചു. ആർ.ഡി.ഒ സുരേഷ്.പി, സർക്കിൾ ഇൻസ്‌പെക്ടർ ഹരിലാൽ, നഗരസഭാ സെക്രട്ടറി മുഹമ്മദ് ഷാഫി, ബിലീവേഴ്സ് ചർച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ മാനേജർ ഫാ.സിജോ പന്തപ്പള്ളിൽ, മുൻസിപ്പൽ കൗൺസിലർമാരായ അനു ജോർജ്, ജിജി വട്ടശ്ശേരി, ഷീജ കരിമ്പിൻകാല, പ്രദീപ് മാമ്മൻ മാത്യു, ജോസ് പഴയിടം,ശ്രീനിവാസ് പുറയാറ്റ്, സജി എം മാത്യു, രാഹുൽ ബിജു, ലെജു എം.സക്കറിയ,ഷിനു ഈപ്പൻ, ശോഭാ വിനു, ജേക്കബ് ജോർജ് മനയ്ക്കൽ,സബിത സലിം,ഹെൽത്ത് സൂപ്പർവൈസർ സമിൽ ബാബു, ഹെൽത്ത് ഇൻസ്പെക്ടർമാരായ അജി എസ്.കുമാർ, ഷാജഹാൻ, സൂപ്രണ്ട് സുനു ആർ, അജിത്.എസ് എന്നിവർ പങ്കെടുത്തു.

ഹെൽപ് ഡെസ്ക് തുടങ്ങി


ൽ പൊതുജനങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ അറിയുന്നതിനും വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നതിനുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്‌ ഡെസ്‌ക് തുടങ്ങി. ആശാ പ്രവർത്തകരുടെ സേവനം, വയോജനങ്ങൾക്ക് വേണ്ടിയുള്ള മരുന്ന്, ടെലിമെഡിസിൻ, ചികിത്സ, പാലിയേറ്റീവ് പരിചരണം, വാക്‌സിനേഷൻ, കൊവിഡ് പരിശോധന, അന്യസംസ്ഥാന തൊഴിലാളികളുടെ രജിസ്‌ട്രേഷൻ, ആംബുലൻസ് സേവനം എന്നിവ സംബന്ധിച്ച വിവരങ്ങൾ ഹെൽപ്‌ഡെസ്‌കിൽ നിന്നും അറിയാം. ഫോൺ: 0469 2701315, 2638206.

രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നഗരസഭയിൽ മാർത്തോമ്മാ കോളേജിന്റെ പഴയ ഹോസ്റ്റലിൽ കൊവിഡ് പ്രഥമചികിത്സാ കേന്ദ്രം നാളെ മാത്യു ടി.തോമസ് എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. 100 കിടക്കകളാണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്.