തിരുവല്ല: കെ.ആർ. ഗൗരിയമ്മയുടെ നിര്യാണത്തിൽ മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ. കുര്യൻ അനുശോചിച്ചു. കേരളം കണ്ട ഏറ്റവും പ്രഗത്ഭയായ വനിതയും ഭരണാധികാരിയുമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.