a
കോവിഡ് ബാധിതരായ ആളുകളുടെ വീടുകളുടെ പരിസരങ്ങളും ആണുവിമുക്തമാക്കുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകർ

ചെങ്ങന്നൂർ : നഗരസഭാ പ്രദേശത്ത് കൊവിഡ് പോസിറ്റീവായവരേയും ക്വാറന്റൈയിനിൽ കഴിയുന്നവരെയും സഹായിക്കാനായി സി.പി.എമ്മും ഡി.വൈ.എഫ്.ഐയും സംയുക്തമായി ആരംഭിച്ച ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനം ആരംഭിച്ചു. ആദ്യ ദിവസം കടകളിൽ പോകാൻ കഴിയാതെ ഇരുന്നവർക്ക് അവശ്യവസ്തുക്കൾ വാങ്ങി എത്തിച്ചുനൽകി. മംഗലം പ്രദേശത്ത് കൊവിഡ് ബാധിച്ച ശേഷം നെഗറ്റീവായ ഒരു വീടും മംഗലം മൈലാറ്റും തറയിൽ കൊവിഡ് ബാധിതരായ ആളുകളുടെ വീടുകളുടെ പരിസരങ്ങളും ആണുവിമുക്തമാക്കി. മനു.എം തോമസ്, അശ്വിൻ ദത്ത്, വിനോദ് കുമാർ, ദിബിൻ എന്നിവരുടെ നേതൃത്വം നൽകി. പുത്തൻകാവ് പ്രദേശത്തെ കൊവിഡ് ബാധിതനായ വ്യക്തിയുടെ വീടും പരിസരവും സന്നദ്ധസേന അംഗങ്ങളായാ ജെറിൻ, നിജിൽ ജേക്കബ്, അജി, റ്റി.കെ.സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ ആണുവിമുക്തമാക്കി.