ചെങ്ങന്നൂർ: കെ.ആർ.ഗൗരിയമ്മയുടെ നിര്യാണത്തിൽ നിയുക്ത എം.എൽ.എ
സജി ചെറിയാൻ അനുശോചിച്ചു. സ്വാതന്ത്ര്യാനന്തര കാലത്തെ കേരള സംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ ചരിത്രഗതിയിൽ നിർണ്ണായക സ്വാധീനം ചെലുത്തുവാൻ കഴിഞ്ഞ പ്രമുഖ രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് കെ.ആർ.ഗൗരിയമ്മയെന്ന് സജി ചെറിയാൻ പറഞ്ഞു. സമാനതകളില്ലാത്ത ധീര വിപ്ലവപോരാളിയുടെ വിടവാങ്ങലിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.