പന്തളം: കൊവിഡിനെ മറയാക്കി പൊലീസ് പന്തളം മാർക്കറ്റിൽ വെറ്റില വ്യാപാരികളെ ഒഴിപ്പിച്ചു. പന്തളം പബ്ലിക്ക് മാർക്കറ്റിൽ കച്ചവടത്തിനായി എത്തിച്ച വെറ്റില കച്ചവടം ചെയ്യാൻ പൊലീസ് അനുവദിച്ചില്ലെന്നാണ് പരാതി. മാർക്കറ്റിൽ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് വ്യാപാരം .എന്നാൽ മാർക്കറ്റിൽ വെറ്റില വ്യാപാരത്തിന് നിയന്ത്രണമില്ലെന്നാണ് പൊലീസ് പറയുന്നത്.ദിവസവും ശേഖരിക്കുന്ന വെറ്റില അന്നു തന്നെകച്ചവടം നടന്നില്ലെങ്കിൽ നാശിച്ചുപോകും. ചൊവ്വാഴ്ച രാത്രിയിൽ പന്തളം എസ്.ഐ.അനീഷ് എത്തിയാണ് വ്യാപാരികളെ ഒഴിപ്പിച്ചത്.