പത്തനംതിട്ട: മാദ്ധ്യമ പ്രവർത്തകരെ കൊവിഡ് മുന്നണിപ്പോരാളികളായി അംഗീകരിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ (കെ.യു.ഡബ്ല്യു.ജെ) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ച മാദ്ധ്യമ പ്രവർത്തകരുടെ എണ്ണം 170 നോട് അടുക്കുകയാണ്. ഏപ്രിലിൽ മാത്രം 101 പേർ മരിച്ചു.കേരളത്തിലും മുതിർന്ന മാദ്ധ്യമ പ്രവർത്തകരുൾപ്പെടെ കൊവിഡ് ബാധിച്ച് മരിച്ചു.
എല്ലാ മാദ്ധ്യമ പ്രവർത്തകർക്കും അടിയന്തരമായി മുൻഗണനാ ക്രമത്തിൽ വാക്സിൻ നൽകാനും ജീവൻ നഷ്ടപ്പെട്ട മാദ്ധ്യമ പ്രവർത്തകരുടെ കുടുംബാംഗങ്ങൾക്ക് 50 ലക്ഷം രൂപയെങ്കിലും ഇൻഷുറൻസ് സഹായമായി നൽകാനും സർക്കാർ നടപടി സ്വീകരിക്കണം. അപകടങ്ങളിലും രോഗങ്ങൾ പിടിപെട്ടും മരിക്കുന്ന മാദ്ധ്യമ പ്രവർത്തകർക്ക് കേന്ദ്ര സർക്കാർ 5 ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതു ലഭ്യമാക്കാൻ വേണ്ട നടപടി സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നു കൂടി ഉണ്ടാകണമെന്ന് യൂണിയൻ ജില്ലാ പ്രസിഡന്റ് ബോബി ഏബ്രഹാമൂം സെക്രട്ടറി ബിജു കുര്യനും ആവശ്യപ്പെട്ടു.