മണിയാർ : വടശ്ശേരിക്കരയിൽ നിന്നും പേഴുംപാറയിലേക്കുള്ള യാത്രാമദ്ധ്യേ ഫുഡ് സപ്ലൈ ചെയ്യുന്ന മിനി ട്രക്കുമായി സ്‌കൂട്ടർ കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരനായ ശശീന്ദ്രനെ പരിക്കേറ്റു. ഇദ്ദേഹത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് കൊവിഡ് പരിശോധന നടത്തിയപ്പോൾ പോസിറ്റീവാണെന്ന് തെളിഞ്ഞു.നെഞ്ചിന് പരിക്കേറ്റ ശശീന്ദ്രനെ കോഴഞ്ചേരി ജനറൽ ഹോസ്പിറ്റലിലേക്ക് മാറ്റി.