പത്തനംതിട്ട: കൊവിഡ് ചികിത്സയ്ക്കുള്ള പ്രാഥമിക കേന്ദ്രങ്ങൾ ആരംഭിച്ചിട്ടില്ലാത്ത തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ ഇവ അടിയന്തരമായി ആരംഭിക്കാൻ നിർദേശം. ജില്ലാ ആസൂത്രണ സമിതി യോഗത്തിലാണ് നിർദേശം. ഓരോ തദ്ദേശ ഭരണ സ്ഥാപനങ്ങളും കുറഞ്ഞത് അഞ്ച് വാഹനങ്ങൾ എങ്കിലും കൊവിഡ് രോഗികൾക്കായി ക്രമീകരിക്കണം. തദ്ദേശ ഭരണ സ്ഥാപനതല സന്നദ്ധപ്രവർത്തകരുടെ ഗ്രൂപ്പും വാർഡ്തല ജാഗ്രതാ സമിതികളും കാര്യക്ഷമമാക്കുവാനും യോഗത്തിൽ തീരുമാനിച്ചു. ജനകീയക ഹോട്ടലുകൾ പ്രവർത്തിക്കാത്ത തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ സമൂഹ അടുക്കളകൾ ആരംഭിക്കാനും നിർദേശിച്ചു. ഡൊമിസിലിയറി കെയർ സെന്ററുകളുടെ പ്രവർത്തനത്തിനാവശ്യമായ ജിവനക്കാരെ അതത് തദ്ദേശ ഭരണസ്ഥാപനങ്ങൾ കണ്ടെത്തണം. കൊവിഡ് രോഗികളുമായി സമ്പർക്കമുണ്ടായവരുടെ ക്വാറന്റെൻ കർശനമായി പാലിക്കുന്നു എന്ന് തദ്ദേശഭരണസ്ഥാപനങ്ങൾ ഉറപ്പ് വരുത്തും.