കോഴഞ്ചേരി : ലോക്ക്ഡൗണിൽ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്നവർക്കായി കേരള ഹോട്ടൽ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷൻ കോഴഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിക്ക് മുമ്പിൽ ജനകീയ അടുക്കള തുറന്നു. സൗജന്യ ഉച്ചഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനം ആറന്മുള പൊലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ വി. ജയകുമാർ നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ബാലകൃഷ്ണ കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. വോളണ്ടിയേഴ്‌സ് ബാഡ്ജ് വിതരണം കെ.എച്ച്.ആർ.എ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രസാദ് ആനന്ദഭവൻ നിർവഹിച്ചു. വാർഡ് മെമ്പർ ഗീതുമുരളി, ജില്ലാ സെക്രട്ടറി ജാഫർ, നന്ദകുമാർ, കെ.ആർ. സോമരാജൻ, മുരുകൻ, സുനിത എന്നിവർ സംസാരിച്ചു.