തണ്ണിത്തോട് : ഉറങ്ങിക്കിടന്നിരുന്ന സുഹൃത്തിന്റെ മുഖത്ത് ആസിഡ് ഒഴിച്ച് പൊള്ളലേൽപ്പിച്ച സംഭവത്തിൽ തണ്ണിത്തോട് മേടപ്പാറ ഓലിക്കൽ സന്തോഷ് (50)നെ പൊലീസ് അറസ്റ്റുചെയ്തു. കൂടൽ പരുംതടിയിൽ സന്തോഷ്(40)ന്റെ മുഖത്താണ് ആസിഡ് ഒഴിച്ചത്. പ്ലാന്റേഷൻ കോർപ്പറേഷന്റെ തണ്ണിത്തോട് എസ്‌റ്റേറ്റിലെ ജോലിക്കാരാണ് ഇരുവരും. ഇവർ തമ്മിൽ മുമ്പ് വാക്കുതർക്കം നടന്നിരുന്നു ഇതിന്റെ വൈരാഗ്യത്തിൽ റബ്ബർ ഷീറ്റിന് ഉപയോഗിക്കുന്ന ആസിഡ് സന്തോഷിന്റെ മുഖത്ത് ഒഴിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. റിമാൻഡ് ചെയ്തു