ചെങ്ങന്നൂർ : ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട് വെൺമണിയിൽ പൊലീസ് 65 വാഹനങ്ങൾ പിടികൂടി. 80 പെറ്റികേസുകൾ രജിസ്റ്റർ ചെയ്തു. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഇറച്ചിക്കടകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും തുടർ ദിവസങ്ങളിൽ വാഹന പരിശോധന കർശനമാക്കുമെന്നും പൊലീസ് അറിയിച്ചു.