അടൂർ : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏറത്ത് പഞ്ചായത്തിൽ എല്ലാ വാർഡിലും ജാഗ്രതാ സമിതികളുടെ പ്രവർത്തനം ശക്തമാക്കി. ഇതിനായി നിയുക്ത എം.എൽ.എ ചിറ്റയം ഗോപകുമാറിന്റെ അദ്ധ്യക്ഷതയിൽ ഏറത്ത് പഞ്ചായത്തിൽ വിളിച്ചു ചേർത്ത അവലോകന യോഗം കൊവിഡ് പ്രതിരോധ പ്രവർനങ്ങൾ വിലയിരുത്തി.സി.എഫ്.എൽ.ടി.സി യുടെ പ്രവർത്തനം ഉടൻ ആരംഭിക്കുന്നതിന് സജ്ജമാക്കി. ഇതിനായി നഴ്സ്, ക്ലീനിംഗ് ജീവനക്കാർ എന്നിവരെ നിയമിച്ചു. പഞ്ചായത്തിൽ ഹെൽപ്പ് ഡസ്കിന്റെ പ്രവർത്തനവും തുടങ്ങി. എല്ലാ വാർഡിലും സാനിടൈസേഷൻ നടത്തും. ആംബുലൻസ്, ടാക്സി, ആട്ടോ എന്നിവയും സജ്ജമാക്കി. നിലവിൽ 100 പേർ പോസിറ്റീവായിട്ടുണ്ട്. അവർക്കാവശ്യമുള്ള മരുന്നുകളും ലഭ്യമാക്കാൻ നടപടി സ്വീകരിച്ചു. ഹോമിയോ, ആയൂർവേദ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രതിരോധ മരുന്നുകൾ നൽകുന്നതിന് തീരുമാനിച്ചു. പഞ്ചായത്ത് വൈ പ്രസിഡൻ്റ് ശ്രീജാകുമാരി, ആരോഗ്യസ്ഥിരം സമിതി ചെയർമാൻ അനിൽ പൂതക്കുഴി, അംഗങ്ങളായ രാജേഷ് അമ്പാടി, സി.ജയകുമാർ, അസി.സെക്രട്ടറി ഷൈലജ, മെഡിക്കൽ ആഫീസർ ഡോ.ദിവ്യ, ഹെൽത്ത് ഇൻസ്പെക്ടർ ബദറുദ്ദീൻ എന്നിവർ പങ്കെടുത്തു.