13-marthoma-college-covid
തിരുവല്ല മാർത്തോമ്മ കോളേജിൽ എൻസിസിയുടെ നേതൃത്വത്തിൽ ആരംഭിച്ച കൊവിഡ് കെയർ ഹെൽപ് ഡെസ്‌ക് നിയുക്ത എം.എൽ എ അഡ്വ. മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : തിരുവല്ല മാർത്തോമ്മ കോളേജിലെ എൻ..സി.സിയുടെ നേതൃത്വത്തിൽ കോളേജിൽ കൊവിഡ്കെയർ ഹെല്പ് ഡെസ്‌ക് ആരംഭിച്ചു. അഡ്വ. മാത്യു ടി തോമസ് എം.എൽ എ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.വറുഗീസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. കോളേജ് നിൽക്കുന്ന വാർഡ് എട്ടിലെ നിവാസികൾക്ക് വേണ്ടിയാണ് മുൻസിപ്പൽ വാർഡ് കൗൺസിലർ ഡോ. റെജിനോൾഡ് വറുഗ്ഗീസുമായി ചേർന്ന് കോവിഢ് കെയർ ഹെല്പ് ഡെസ്‌ക് ആരംഭിച്ചത്. ഭക്ഷണം, മരുന്ന്, ടാക്‌സി, വാക്‌സിൻ രജിസ്‌ട്രേഷൻ എന്നീ സേവനങ്ങൾ ഹെല്പ് ഡെസ്‌ക്കിൽ നിന്ന് ലഭിക്കും. തിരുവല്ല മാർത്തോമ കോളേജിലെ എൻ.സി.സി കേഡറ്റുകളാണ് ജില്ലയുടെ വിവിധ ചെക്ക് പോസ്റ്റിൽ സേവനം അനുഷ്ഠിച്ചു വരുന്നു. എൻ.സി.സി ഓഫീസർ ലെഫ്റ്റണന്റ്. റെയിസൺ സാം രാജു, കേഡറ്റ് ഗോട്ബി എസ്, ശബരിനാഥ് എം, അഭിഷേക് എം, വിദ്യ വിനോദ് എന്നിവർ പ്രസംഗിച്ചു.കൊവിഡ് കെയർ ഹെല്പ് ഡെസ്‌ക് സേവനം ആവശ്യമുള്ളവർ 9446081223, 9744058347 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.