13-jose-panachackal
ജനാധിപത്യ കലാ സാഹിത്യ വേദി ജില്ലാ പ്രസിഡന്റ് ജോസ് പനച്ചയ്ക്കൽ, സെക്രട്ടറി ജോൺസൺ ജെ. അടൂർ

പത്തനംതിട്ട: വിവിധ കലാസാഹിത്യ മേഖലകളിൽ പ്രവർത്തിക്കുന്ന കലാകരന്മാരുടെയും സാഹിത്യകാരന്മാരുടെയും സംയുക്ത കൂട്ടായ്മയായ ജനാധിപത്യ കലാ സാഹിത്യ വേദി ജില്ലാ കമ്മിറ്റി രൂപീകരിച്ചൂ. ഗൂഗിൾ മീറ്റിലൂടെ നടന്ന യോഗം സംസ്ഥാന പ്രസിഡന്റ് കുന്നത്തൂർ ജെ.പ്രകാശ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി ഭാരവാഹികളായി :ജോസ് പനച്ചയ്ക്കൽ (പ്രസിഡന്റ്), ജെസി തോമസ് (വൈസ്. പ്രസിഡന്റ്), ജോൺസൺ ജെ അടൂർ (സെക്രട്ടറി), ശിവ കടമ്പനാട് (ട്രഷറർ), കിരൺ കുരമ്പാല (സംസ്ഥാന കമ്മിറ്റി അംഗം) എന്നിവരെ തിരഞ്ഞെടുത്തു.
യോഗത്തിൽ ബിന്ദു പോൾ അദ്ധ്യക്ഷത വഹിച്ചു. ആർ.രഘുനാഥ്,ജോൺ സാമുവൽ,വി.ജി കിഷോർ, അടൂർ ജയപ്രകാശ്, ജോസഫ് എന്നിവർ പ്രസംഗിച്ചു.