13-perumpambu
കടുമീൻചിറ ആഷാദ് ഭവനിൽ രമണൻ ഒ. ജെ യുടെ പുരയിടത്തിലെ കോഴികൂട്ടിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടുന്നു

അത്തിക്കയം : കടുമീൻചിറ ആഷാദ് ഭവനിൽ രമണൻ ഒ.ജെ യുടെ പുരയിടത്തിലെ കോഴികൂട്ടിൽ നിന്നാണ് പെരുമ്പാമ്പിനെ പിടി കൂടിയത്. ഇന്നലെ രാവിലെ 7 മണിയോടെ കോഴിക്കൂട് തുറക്കാൻ ചെന്ന രമണന്റെ ഭാര്യയാണ് കോഴിയെ വിഴുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ കണ്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് റാന്നി ഫോറസ്റ്റ് റാപ്പിഡ് റെസ്‌പോൻസ് ടീം അംഗങ്ങളായ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ സി.പി പ്രദീപ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ സുരേഷ് കുമാർ, അനൂപ് കൃഷ്ണൻ, ബി.എഫ്.ഒ മാരായ ദിലീപ് കുമാർ, ഫിറോസ് ഖാൻ എന്നിവർ ചേർന്ന് പിടികൂടി ശബരിമല വനത്തിൽ വിട്ടു.