മല്ലപ്പള്ളി: ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ കൃഷിഭവന് സമീപം മല്ലപ്പള്ളി പഞ്ചായത്ത് കണ്ടെത്തി ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കിയ മല്ലപ്പള്ളി ട്രിനിറ്റി ഫുൾ ഗോസ്പൽ ചർച്ച് ഹാളിൽ മല്ലപ്പള്ളി പഞ്ചായത്തിന്റെയും താലൂക്ക് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ കൊവിഡ് സ്രവ പരിശോധനാ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. സ്രവ പരിശോധനാ കേന്ദ്രത്തിന്റെ ഉദ്ഘാടനം മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കുര്യോക്കാസ് നിർവഹിച്ചു. വെസ് പ്രസിഡന്റ് സജി ഡേവിഡ് മങ്കുഴി അദ്ധ്യക്ഷത വഹിച്ചു. ഗീതു ജി.നായർ, അഡ്വ.സാം പട്ടേരിൽ,വിദ്യാമോൾ എസ്.ബിജു നൈനാൻ പുറത്തൂടൻ,റോസമ്മ എബ്രഹാം,ഡോ. മാത്യൂസ് മാരേട്ട് ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി വിദ്യാധരൻ നായർ, സാം കെ സലാം എന്നിവർ പങ്കെടുത്തു.പഞ്ചായത്താഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്റർ, ഹെൽപ്പ് ഡെസ്‌ക് എന്നിവ പ്രവർത്തിക്കുന്നു.