തിരുവല്ല: കൊവിഡ് പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവല്ല നഗരസഭയിൽ സി.എഫ്.എൽ.ടി.സി പ്രവർത്തനം ആരംഭിച്ചു. നഗരസഭയുടെ നേതൃത്വത്തിൽ കുറ്റപ്പുഴ മാർത്തോമ്മാ കോളേജ് വനിതാ ഹോസ്റ്റലിലാണ് 102 കിടക്കകളോടെ കൊവിഡ് പ്രാഥമിക ചികിത്സ കേന്ദ്രം തുടങ്ങിയത്. കുടുംബശ്രീ ജനകീയ ഹോട്ടൽ മുഖാന്തിരമാണ് കൊവിഡ് ബാധിതർക്ക് ഭക്ഷണം നൽകുക. സമയബന്ധിതമായി പ്രവർത്തനം നിരീക്ഷിക്കുന്നതിന് മെഡിക്കൽ ടീമിനൊപ്പം നഗരസഭാ ജീവനക്കാരെ നോഡൽ ഓഫീസർ,ചാർജ് ഓഫീസർമാരായി നിയമിച്ചിട്ടുണ്ട്. മാത്യു ടി തോമസ്എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ബിന്ദു ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ ഫിലിപ്പ് ജോർജ്, നഗരസഭാ സെക്രട്ടറി മുഹമ്മദ് ഷാഫി, കൗൺസിലർമാരായ അനു ജോർജ്, ഷീജാ കരിമ്പിൻകാല, ജിജി വട്ടശ്ശേരി, ഷീലാ വർഗീസ്, ജേക്കബ് ജോർജ് മനയ്ക്കൽ, ജോസ് പഴയിടം, പ്രദീപ് മാമൻ, ശ്രീനിവാസ് പുറയാറ്റ് മാത്യൂസ് ചാലക്കുഴി, റെജിനോൾഡ് വർഗീസ്, സജി എം.മാത്യു, ശോഭ വിനു,ലെജു എം.സക്കറിയ, സാറാമ്മ ഫ്രാൻസിസ്, സുനിൽ ജേക്കബ്,രാഹുൽ ബിജു, സബിത സലിം, ആർ.ഡി.ഒ സുരേഷ് പി, തഹസിൽദാർ സി.ഡി ദിലീപ്കുമാർ, താലൂക്കാശുപത്രി സൂപ്രണ്ട് ഡോ.അജയ്, മാർത്തോമ്മ കോളേജ് പ്രിൻസിപ്പൽ ഡോ.വർഗീസ് മാത്യു, മധു, ഹെൽത്ത് ഇൻസ്പെക്ടർമാരായിട്ടുള്ള അജി എസ്, ഷാജഹാൻ എ, മെഡിക്കൽ ഓഫീസർ ഡോ.ബിനോയ് എന്നിവർ പങ്കെടുത്തു.