13-dyfi-snehavandi
ഡി.വൈ.എഫ്.ഐ മുടിയൂർക്കോണം മേഖല കമ്മിറ്റി യുടെ നേതൃത്വത്തിലുള്ള സ്‌നേഹവണ്ടി പന്തളം ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എൻ.സി.അഭീഷ് ഫ്‌ളാഗ് ഓഫ് ചെയ്യുന്നു

പന്തളം: ഡി.വൈ.എഫ്.ഐ മുടിയൂർക്കോണം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സ്‌നേഹവണ്ടി പന്തളം ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എൻ.സി.അഭീഷ് ഫ്‌ളാഗ്ഒഫ് ചെയ്തു. മേഖല കമ്മിറ്റി പ്രസിഡണ്ട് വഖാസ് അമീർ അദ്ധ്യക്ഷനായിരുന്നു .പന്തളം ബ്ലോക്ക് കമ്മിറ്റി ട്രഷറർ കെ.വി.ജൂബൻ,മേഖല കമ്മിറ്റി സെക്രട്ടറി വിഷ്ണു കെ.രമേശ്,അഭിലാഷ് പിള്ള,വിനീത് വിജയൻ എന്നിവർ പങ്കെടുത്തു. കൊവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനും,നിരീക്ഷണ ത്തിൽ കഴിയുന്നവർക്ക് സ്രവ പരിശോധനക്കു പോകുന്നതിനും അവർക്ക് ഭക്ഷ്യ സാധനങ്ങളും മരുന്നുകളും എത്തിക്കുന്നതിനും താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടണം. 9847184705, 9072578917, 9946913110, 9388991478.