kit
എസ്എൻ.ഡി.പി യോഗം ആഞ്ഞിലിത്താനം ശാഖയിൽ ഭക്ഷ്യധാന്യക്കിറ്റ് വിതരണോദ്ഘാടനം തിരുവല്ല യൂണിയൻ പ്രസിഡൻറ് ബിജു ഇരവിപേരൂർ, യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ എന്നിവർ ചേർന്ന് നിർവ്വഹിക്കുന്നു

തിരുവല്ല: കൊവിഡ് മഹാമാരിയെ തുടർന്ന് ലോക്ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ എസ്എൻ.ഡി.പി യോഗം ആഞ്ഞിലിത്താനം 784 നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ ശാഖാംഗങ്ങൾക്ക് ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തു. തിരുവല്ല യൂണിയൻ പ്രസിഡൻറ് ബിജു ഇരവിപേരൂർ, യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ എന്നിവർ ചേർന്ന് വിതരണോദ്ഘാടനം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് എം.പി. ബിനുമോൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് മോഹൻ ബാബു, സെക്രട്ടറി കെ. ശശിധരൻ, യൂണിയൻ കമ്മിറ്റിയംഗം ടി.ഡി. സുനിൽകുമാർ, ശാഖാ കമ്മിറ്റി അംഗങ്ങളായ സി.ആർ.വാസുദേവൻ, കെ.ജെ.വിജയൻ, കെ.എൻ.മുരളീധരൻ, കെ.എസ്.സുമേഷ്, കെ.ബി.ആനന്ദൻ, എം.എസ്. മധുകുമാർ,ആനന്ദവല്ലി ബാബുരാജ്, ഹരികുമാർ, സിന്ധു സദാനന്ദൻ, സൗദാമിനി പുഷ്പകുമാർ എന്നിവർ നേതൃത്വം നൽകി.