ചെങ്ങന്നൂർ : ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ്, സർവോദയ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി, ജനശ്രീ മിഷൻ എന്നിവയുടെ സഹകരണത്തോടെ കൊവിഡ് ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു. മരുന്നുകളും അവശ്യ സാധനങ്ങളും വീട്ടിൽ എത്തിച്ചു കൊടുക്കുക, കൊവിഡ് രോഗികളുടെ വീട്ടിൽ ഭക്ഷണസാധനങ്ങൾ നൽകുക, വാക്‌സിനേഷൻ രജിസ്‌ട്രേഷന് സഹായിക്കുക, ആശുപത്രി ആവശ്യങ്ങൾക്ക് വാഹനം ക്രമീകരിക്കുക, അടിയന്തര സാഹചര്യങ്ങളിൽ ഓക്‌സിജൻ എത്തിച്ചു കൊടുക്കുക തുടങ്ങിയ സേവനങ്ങൾ നൽകമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രവർത്തനങ്ങൾക്കായി പഞ്ചായത്ത് അടിസ്ഥാനത്തിൽ വാളന്റിയർമാരെ നിയോഗിച്ചിട്ടുണ്ടെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.ജോർജ് തോമസ്, ജനശ്രീ മിഷൻ ചെയർമാൻ പി.വി.ജോൺ, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഗോപു പുത്തൻമഠത്തിൽ, സർവോദയ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി സെക്രട്ടറി ശശി.എസ് പിള്ള എന്നിവർ അറിയിച്ചു.