മല്ലപ്പള്ളി: കൊവിഡ് അതിതീവ്രമായിക്കൊണ്ടിരിക്കുന്ന സമയത്ത് സേവന മാതൃക കാട്ടി എക്‌സൈസ് വകുപ്പ്. മല്ലപ്പള്ളി എക്‌സൈസ് സർക്കിൾ ഓഫീസിലെ ജീവനക്കാരാണ് സി.ഐ.വി റോബർട്ടിന്റെ നേതൃത്വത്തിൽ പലവ്യഞ്ജന സാധനങ്ങളും,പച്ചക്കറികളും കുന്നന്താനം പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള സമൂഹ അടുക്കളയിലേക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബുവിന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജീവനക്കാരുടെ സാന്നിദ്ധ്യത്തിൽ കൈമാറിയത്. ചടങ്ങിൽ വിവിധ വാർഡ് മെമ്പർമാരും എക്‌സൈസ് സർക്കിൾ ഓഫീസിലെ ജീവനക്കാരും പങ്കെടുത്തു.കഴിഞ്ഞ ലോക് ഡൗൺ കാലത്തും എക്‌സൈസ് സർക്കിൾ ജീവനക്കാർ വിവിധ സ്ഥലങ്ങളിൽ ജീവൻ രക്ഷാമരുന്നുകൾ എത്തിച്ചും. ആനിക്കാട് കോളനികളിലും മറ്റും കൃഷി വകുപ്പുമായി ചേർന്ന് പച്ചക്കറിതൈകൾ എത്തിച്ചു നൽകുകയും കല്ലൂപ്പാറ ഐ.എച്ച്.ആർ.ഡി എൻജിനിയറിംഗ് കോളേജിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പച്ചക്കറി കൃഷി നടപ്പാക്കി പരിപാലിക്കുകയും ചെയ്തു.