തണ്ണിത്തോട് : എക്‌സൈസ് റേഞ്ച് പാർട്ടി പുലർച്ചെ നടത്തിയ പരിശോധനയിൽ തണ്ണിത്തോട്, വി കെ പാറ, പാറത്തുണ്ടിയിൽ റെജിയുടെ പറമ്പിൽ നിന്ന് ബാരലിൽ 50 ലിറ്റർ കോട പിടികൂടി ഈയാൾക്കെതിരെ കേസെടുത്തു. പ്രതി ഓടി രക്ഷപ്പെട്ടതിനാൽ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല. വീടിന്റെ തൊട്ടു മുൻപിലുള്ള പറമ്പിൽ ചപ്പുചവറുകൾ മൂടിയ നിലയിലാണ് പ്ലാസ്റ്റിക് ബാരലിൽ കോട ഒളിപ്പിച്ചിരുന്നത്. ലോക്ക് ഡൗൺ തുടങ്ങിയതിന് ശേഷം വിവിധ റെയ്ഡുകളിലായി ആകെ 400 ലിറ്ററിലധികം കോട പ്രദേശത്ത് നിന്ന് എക്‌സൈസ് കണ്ടെത്തി. എക്‌സൈസ് ഇൻ റലിജൻസ് ബ്യൂറോയിൽ ലഭിക്കുന്ന രഹസ്യ വിവരങ്ങളുടെ അടിസ്ഥാന ത്തിനാണ് പരിശോധനകൾ നടക്കുന്നത്.