തിരുവല്ല: അന്താരാഷ്ട്ര നഴ്സസ് ദിനത്തിന്റെ ഭാഗമായി സേവാഭാരതി നിരണം പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. നിരണം കുടുംബാരോഗ്യ കേന്ദ്രം നഴ്സിംഗ് സൂപ്രണ്ട് ബിന്ദുവിനെയും മറ്റ് ആരോഗ്യ പ്രവർത്തകരെയുമാണ് ആദരിച്ചത്. ആർ.എസ്.എസ് നിരണം ഖണ്ഡ് പ്രചാർ പ്രമുഖ് സുമേഷ് കുമാർ, ബി.ജെ.പി നിരണം പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി എം.എസ്.സുനിൽ കുമാർ, ബി.ജെ.പി ഡോക്ടേഴ്സ് സെൽ അംഗം ഡോ.ഡാൻ വർഗീസ്, ആർ.എസ്.എസ് നിരണം മണ്ഡൽ ശാരീരിക് ശിക്ഷൺ പ്രമുഖ് സംഗീത് മോഹൻ എന്നിവർ നേതൃത്വം നൽകി.