തിരുവല്ല: കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലും മൂന്നാം തരംഗത്തിന്റെ മുന്നറിയിപ്പും കണക്കിലെടുത്ത് തിരുവല്ല, മല്ലപ്പള്ളി താലൂക്ക് ആശുപത്രികളിൽ ഓക്‌സിജൻ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം കുഞ്ഞുകോശി പോൾ ആവശ്യപ്പെട്ടു. എം.എൽ.എ ഫണ്ടോ പ്രമുഖ കമ്പനികളുടെ സി.എസ്.ആർ ഫണ്ടോ ഉപയോഗിച്ച് തിരുവല്ലയിലും നിർദ്ദിഷ്ട പുതിയ പ്ലാനിൽ ഉൾപ്പെടുത്തി മല്ലപ്പള്ളിയിലും പ്ലാന്റ് സ്ഥാപിക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.