ചെറുകിട റബർ കർഷകർക്ക് റബർഷീറ്റ്, ഓട്ടുപാൽ എന്നിവ വിൽക്കുന്നതിനും. ടാപ്പിംഗ് തുടങ്ങുന്നതിനുമുള്ള റെയിൻ ഗാർഡ് വാങ്ങുന്നതിന് വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കാത്തതിനാൽ കഴിയുന്നില്ല. ഇത്തവണ നേരത്തെ മഴ ലഭിച്ചതോടെ കർഷകരിൽ പലരും ടാപ്പിംഗ് നേരത്തെ തുടങ്ങി. ടാപ്പിംഗ് തുടങ്ങാത്തവർക്ക് റെയിൻ ഗാർഡ്, വളം ഉൾപ്പടെയുള്ള ഉത്പന്നങ്ങൾ വാങ്ങാനും കഴിയുന്നില്ല. ടാപ്പ് ചെയ്യുന്ന മരങ്ങളിൽ മഴക്കാലത്തിനു മുമ്പ് റെയിൻ ഗാർഡ് സ്ഥാപിക്കണം അതിനുള്ള സമയമാണിപ്പോൾ .
ചെറുകിട റബർ കർഷകർക്ക് ഒട്ടുപാലും റബർഷീറ്റും വിൽക്കാൻ കഴിയുന്നില്ല. ടാപ്പ് ചെയ്യുന്ന തോട്ടങ്ങളിലെ ലാറ്റക്സ് പലതോട്ടങ്ങളിലും സൂക്ഷിച്ചിട്ടുണ്ട് . ഇവ ശേഖരിച്ചു സംഭരണ കേന്ദ്രങ്ങളിലെത്തിക്കാനും കഴിയുന്നില്ല.
പുതിയ തൈകൾ വയ്ക്കുന്ന കർഷകർക്ക് റബർ നഴ്സറികൾ അടച്ചതിനാൽ തൈകൾ വാങ്ങാനും അവ വാഹനങ്ങളിൽ കൃഷിസ്ഥലങ്ങളിലെത്തിക്കാനും കഴിയുന്നില്ല. അടുത്ത കാലത്തുണ്ടായ റബർ വില വർദ്ധനവിനെ തുടർന്ന് ടാപ്പ് ചെയ്യാതെ കിടന്ന പല തോട്ടങ്ങളിലും മഴ പെയ്തതോടെ അടിക്കാടുകൾ തെളിച്ച് ടാപ്പിംഗ് തുടങ്ങിയിരുന്നു.