കൊവിഡ് സാഹചര്യത്തിൽ വീട്ടിൽ ഓക്സിജൻ തെറാപ്പി ചെയ്യുന്നതിന് ഓക്സിജൻ കോൺസെൻട്രേറ്ററുകളും സിലിണ്ടറുകളും വീട്ടിൽ സൂക്ഷിക്കുന്നതിനുള്ള സുരക്ഷാ മാർഗനിർദേശങ്ങൾ
ഓക്സിജൻ ധാരളമുള്ള അന്തരീക്ഷത്തിൽ കത്തുന്ന വസ്തു കൂടുതൽ വേഗത്തിലും, ചൂടോടെയും കത്താൻ കാരണമാകും. അതിനാൽ വീട്ടിൽ ഉപയോഗിക്കുമ്പോൾ കത്താൻ സാദ്ധ്യതയുള്ള വസ്തുക്കൾ നീക്കം ചെയ്യണം.ആൽക്കഹോൾ അടങ്ങിയ മിശ്രിതങ്ങൾ ഓയിൽ രൂപത്തിലുള്ള പദാർത്ഥങ്ങൾ ഗ്രീസ് പെട്രോളിയം ജെല്ലി മുതലായവ സമ്പർക്കത്തിൽ വരാതെ സൂക്ഷിക്കണം. സമീപത്തുള്ള എല്ലാ വൈദ്യുത ഉപകരണങ്ങളും കൃത്യമായി എർത്തിംഗ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം.
ഓക്സിജൻ ഉപകരണങ്ങൾ വൃത്തിയായും പൊടിപടലങ്ങൾ ഇല്ലാതെയും സൂക്ഷിക്കണം. സിലിണ്ടറുകൾ സുരക്ഷിതമായ സ്ഥലത്ത് സ്ഥാപിക്കുകയും വായുസഞ്ചാരമുള്ള സ്ഥലത്ത് സൂക്ഷിക്കുകയും സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കുകയും ചെയ്യുക. ഇത് തുണിയോ പ്ലാസ്റ്റിക്കോ ഉപയോഗിച്ച് മൂടരുത്.
ശൂന്യമാകുന്ന സിലിണ്ടർ വാൽവ് അടച്ച് കാലിയായ സിലിണ്ടർ എന്ന് അടയാളപ്പെടുത്തണം. നിറച്ച സിലിണ്ടറും ശൂന്യമായ സിലിണ്ടറും ഒന്നിച്ച് സൂക്ഷിക്കരുത്. ഓക്സിജൻ ഫ്ളോ മീറ്ററിൽ ഹ്യുമിഡിഫയർ ഉണ്ടെന്ന് ഉറപ്പുവരുത്തുക. ഫ്ലോ മീറ്റർ ശരിയായി ബന്ധിപ്പിച്ചുകഴിഞ്ഞാൽ ആദ്യം സിലിണ്ടർ വാൽവും റെഗുലെറ്റർ വാൽവും തുറക്കുക. ഉപയോഗത്തിന് ശേഷം അടയ്ക്കുമ്പോൾ സമാനമായി റെഗുലെറ്റർ വാൽവ് ആദ്യം അടയ്ക്കുക തുടർന്ന് സിലിണ്ടർ വാൽവ് സിലിണ്ടർ ഹൈഡ്രോ ടെസ്റ്റ് നടത്തിയെന്ന് ഉറപ്പാക്കുക, സർട്ടിഫിക്കറ്റ് സൂക്ഷിച്ചിരിക്കണം
ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ശരിയായി എർത്ത് ചെയ്തിട്ടുള്ള സ്വിച്ച് ബോർഡിൽ മാത്രം ഘടിപ്പിക്കുക.
വീടുകളിൽ രണ്ടിൽ കൂടുതൽ ഓക്സിജൻ കോൺസെൻട്രേറ്ററുകളോ സിലിണ്ടറുകളോ സൂക്ഷിക്കാൻ പാടില്ല
ഓക്സിജൻ നിറച്ച സിലിണ്ടറുകൾ സൈക്കിളിലോ മറ്റ് ഇരുചക്ര വാഹനങ്ങളിലോ കൊണ്ടുപോകരുത്. അവ വാഹനത്തിന്റെ വശങ്ങളിലേക്കോ പുറത്തേക്കോ തള്ളിനിൽക്കാൻ പാടില്ല. ലീക്കുള്ള സിലിണ്ടറുകൾ വാഹനത്തിൽ കൊണ്ടുപോകരുത്