ചെങ്ങന്നൂർ: വൈസ് മെൻസ് ക്ലബിന്റെ നേതൃത്വത്തിൽ നഗരസഭയിലെ 27 വാർഡുകളിലേയും ആശ പ്രവർത്തകർക്ക് മാസ്‌ക്ക്, കൈയുറ, സാനിറ്ററൈസർ എന്നിവ നൽകി. നഗരസഭാ ചെയർപേഴ്‌സൺ മറിയാമ്മ ജോൺ ഫിലിപ്പ് വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് മെൻസ് ക്ലബ് പ്രസിഡന്റ് മനോജ് ഏബ്രഹാം ജോസഫ് അദ്ധ്യക്ഷനായി. നഗരസഭ വൈസ് ചെയർമാൻ ഗോപു പുത്തൻമഠത്തിൽ, സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ അർച്ചന കെ.ഗോപി, പി.ഡി.മോഹനൻ, കൗൺസിലർമാരായ കെ.ഷിബു രാജൻ, റിജോ ജോൺ ജോർജ്, മിനി സജൻ, വൈസ് മെൻസ് ക്ലബ് സെക്രട്ടറി ഫ്രാൻസി പോൾസൺ, ട്രഷറർ പി.കെ.കുര്യൻ, ആശ പ്രവർത്തക രമണി വിഷ്ണു എന്നിവർ സംസാരിച്ചു.