മല്ലപ്പള്ളി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നതിൽ മല്ലപ്പള്ളി പഞ്ചായത്ത് കമ്മിറ്റി ഗുരുതരമായ വീഴ്ച വരുത്തുന്നുവെന്ന് ആരോപിച്ച് സി.പി.എം ഇന്ന് പ്രതിഷേധ ജ്വാല സംഘടിപ്പിക്കും. വൈകിട്ട് 7ന് ഭവനങ്ങളിൽ ജ്വാല തെളിയിച്ചാണ് പ്രതിഷേധിക്കുക. സർക്കാർ നിർദ്ദേശ പ്രകാരം വാർഡ് ജാഗ്രതാ സമിതികൾ സജീവമാക്കുക, സി.എഫ്.എൽ.ടി.സി., ക്വാറെന്റെൻ സെന്റർ, ഡൊമിസീലിയറി കെയർ സെന്റർ, സാമൂഹ്യ അടുക്കള ആരംഭിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. പാർട്ടി മേഖലാ അടിസ്ഥാനത്തിൽ ആരംഭിച്ചിട്ടുള്ള കരുതൽ കേന്ദ്രങ്ങളിലൂടെ ഭക്ഷണകിറ്റ്, ഭക്ഷണപ്പൊതി, മരുന്ന് എന്നിവ വിതരണം ചെയ്യുന്നതിനും കൊവിഡ് ബാധിത ഭവനങ്ങളുടെയും സ്ഥാപനങ്ങളുടെയും സാനിറ്റൈസേഷൻ നിർവഹിക്കുന്നതിനും നടന്നുവരുന്ന പ്രവർത്തനങ്ങൾ ഊർജ്ജിതപെടുത്തുവാനും മുഴുവൻ മേഖലകളിലേയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഏരിയാ കമ്മിറ്റി അംഗങ്ങളായ ഡോ.ജേക്കബ് ജോർജ്ജ്, സണ്ണി ജോൺസൺ, ജോർജ്ജുകുട്ടി പരിയാരം, ലോക്കൽ കമ്മിറ്റി സെക്രട്ടറി സതീഷ് കുമാർ മണിക്കുഴി, കമ്മറ്റി അംഗങ്ങളായ കെ.എസ്.വിജയൻ പിള്ള, ഷാന്റി ജേക്കബ്, എം.ജെ. മത്തായി, പ്രമോദ് ബി.,പി.ടി തങ്കപ്പൻ, ബിബിൻ മാത്യൂസ്,റെജി ശാമുവൽ എന്നിവരെ ചുമതലപ്പെടുത്തി.