maram
അത്തിക്കയം അറക്കമൺ ഭാഗത്ത് മരം കാറ്റിൽ ഒടിഞ്ഞു വീണപ്പോൾ

അത്തിക്കയം : കാറ്റിലും മഴയിലും റാന്നി അത്തിക്കയം മേഖലയിൽ വൻ നാശം. നിരവധി മരങ്ങൾ ഒടിഞ്ഞു റോഡിൽ വീണത് മൂലം പെരുനാട് ,കുടമുരുട്ടി, കടുമീൻചിറ റോഡുകളിൽ ഗതാഗതം തടസപ്പെട്ടു. അറയ്ക്കമൺ ജംഗ്ഷനിൽ ഇലക്ട്രിക് പോസ്റ്റുകൾ ഉൾപ്പെടെയുള്ളവയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പെരുനാട് കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ് ജീവനക്കാർ മണിക്കൂറുകൾ പണിപ്പെട്ടാണ് മഴയത്ത് മരങ്ങൾ മുറിച്ച് മാറ്റി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്.