manimalayar
ഇരുകരമുട്ടി ഒഴുകുന്ന മണിമലയാർ - മല്ലപ്പള്ളി വലിയപാലത്തിൽ നിന്നുള്ള ദൃശ്യം.

മല്ലപ്പള്ളി: തോരാതെ പെയ്യുന്ന മഴയിൽ മണിമലയാർ ഇരുകരമുട്ടി നിറഞ്ഞൊഴുകുന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. പെയ്തുനീര് ചാലുകളിലും കുളങ്ങളിലും പാടശേഖരങ്ങളിലും നിറഞ്ഞതോടുകൂടി വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുകയാണ്. മണിമലയാറ്റിൽ ഡാമുകൾ ഒന്നുമില്ലെങ്കിലും ഇടുക്കി, കോട്ടയം ജില്ലകളിലെ മലമടക്കുകളിൽ നിന്നും ഒഴുകിവരുന്ന ജലത്തിന്റെ തോത് ഏറുന്നത് തീരത്തുള്ളവർക്ക് ആശങ്ക വർദ്ധിച്ചിട്ടുണ്ട്. കൂടാതെ കൂട്ടിക്കൽ, മുണ്ടക്കയം, കോരുത്തോട് തുടങ്ങിയ സ്ഥലങ്ങളിലെ ഉരുൾപ്പൊട്ടൽ സാദ്ധ്യത നിഴലിക്കുന്ന പ്രദേശങ്ങളിൽ അവിചാരിതമായി പ്രകൃതിക്ഷോഭമുണ്ടായാൽ വലിയ ദുരിതത്തിനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല. നിറസമൃദ്ധിയിൽ പലയിടത്തും കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. ചെറുമരങ്ങൾ കടപുഴകി വീണ് മിക്കയിടത്തും വൈദ്യുതി തടസപെട്ടിരിക്കയാണ്. ദുരന്ത നിവാരണ അതോറിറ്റി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, റവന്യൂ വകുപ്പ് എന്നിവയുടെ ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങളും മറ്റ് വകുപ്പുകളുടെ ഏകോപനവുമാണ് ജനം പ്രതീക്ഷിക്കുന്നത്.