15-padam-visiting
വെള്ളപ്പൊക്കത്തിൽ തക‌ർന്ന പാടശേഖരം നിയുക്ത എം. എൽ. എ. ചിറ്രയം ഗോപകുമാർ സന്ദർശിക്കുന്നു

പന്തളം: പന്തളം കരിങ്ങാലി പുഞ്ചയിൽ വലിയ തോതിൽ നെൽകൃഷി നാശനഷ്ടമുണ്ടായ കർഷകർക്ക് അടിയന്തര ധനസഹായം നൽകണമെന്ന് നിയുക്ത എം.എൽ.എ ചിറ്റയം ഗോപകുമാർ പറഞ്ഞു. മുഴുവൻ നഷ്ടവും കണക്കാക്കി സർക്കാരിന് റിപ്പോർട്ട് നൽകുന്നതിന് ബന്ധപ്പെട്ട കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറ്ര്രകർക്ക് നിർദേശം നൽകിയിട്ടുണ്ട്. അടിയന്തര ധനസഹായം ലഭ്യമാക്കാൻ ഇടപെടണമെന്ന് കൃഷിവകുപ്പിനോടും സർക്കാരിനോടും അദ്ദേഹം. അഭ്യർത്ഥിച്ചു. വെള്ളം കയറി നശിച്ച പ്രദേശങ്ങൾ ചിറ്റയം ഗോപകുമാർ എം.എൽ.എ സന്ദർശിച്ചു. കിസാൻസഭ സംസ്ഥാന സെക്രട്ടറി എ.പി ജയൻ, പന്തളം നഗരസഭാ കൗൺസിലർ അരുൺകുമാർ, കെ.സി സരസൻ, എസ്.രാജേന്ദ്രൻ, പന്തളം മണിക്കുട്ടൻ കർഷകർ ആയിട്ടുള്ള എം.ജെ രാജു, ശ്രീധരൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.