15-noushad
ഫാസിൽ നൗഷാദ്

കോട്ടാങ്ങൽ: ചാരായം വാറ്റി വിൽപ്പന നടത്തിയ‌ യുവാവ് പിടിയിൽ. കണ്ണങ്കരപ്പടി എളളിട്ടമുറിയിൽ ഫൗസിയ മകൻ ഫാസിൽ നൗഷാദ് (31) നെയാണ് അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി ആർ.നിഷാന്തിനിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ റാന്നി ഡി.വൈ.എസ്.പി മാത്യു ജോർജിന്റെ നിർദ്ദേശാനുസരണം പെരുമ്പട്ടി എസ്.എച്ച്.ഒ, എസ് ചന്ദ്രദാസും, എസ്.ഐ, അനീഷ്.എ, സി.പി.ഒ മാരായ ജോൺ സി, അജീഷ് കുമാർ,അരുൺ കുമാർ,സോണിമോൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചാരായം വാറ്റി കൊണ്ടിരുന്നപ്പോൾ പിടികൂടിയത്. പ്രതിയിൽ നിന്നും കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.