പത്തനംതിട്ട : കൊവിഡ് മഹാമാരിയിൽ ദുരിതം അനുഭവിക്കുന്ന ഇലന്തൂർ, ചെന്നീർക്കര ഗ്രാമ പഞ്ചായത്തുകളിലെ തദ്ദേശ വാസികൾക്കു വേണ്ടി സഹായഹസ്തവുമായി ബ്ലോക്ക് പഞ്ചായത്തംഗം അജി അലക്‌സ് മന്നാസിന്റെ നേതൃത്വത്തിൽ രൂപം നൽകിയ സഹായത എന്ന കർമ്മ സേനയുടെ പ്രവർത്തന ഉദ്ഘാടനം ആന്റോ ആന്റണി എം.പി. നിർവഹിച്ചു. ആറന്മുള നിയോജക മണ്ഡലത്തിൽ ആന്റോ ആന്റണി എം.പിയുടെ കൊവിഡ് കെയറുമായി സഹകരിച്ചു പ്രവർത്തിക്കുവാൻ സഹായത തീരുമാനിച്ചു. കൊവിഡ് ബാധിതരായ 15 കുടുംബങ്ങൾക്ക് ഭക്ഷണസാധനങ്ങളും, കണ്ടെയ്‌നമെന്റ് സോണിലുള്ള 65 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റും വിതരണം ചെയ്തു. പ്രവർത്തനങ്ങൾക്ക്
റെജി വലിയകാലയിൽ, ജിബി ജോൺ പ്രക്കാനം, ആൽവിൻ പ്രക്കാനം, തോമസ് കോശി, ഷൈജു, രാഹുൽ, അനിൽ വറുഗീസ് എന്നിവർ നേതൃത്വം നൽകി.