15-ndrf
വെള്ളപ്പൊക്ക ഭീഷണിയുള്ള സ്ഥലങ്ങൾ എൻ. ഡി. ആർ. എഫ്. ടീം സന്ദർശിച്ചപ്പോൾ

റാന്നി: വെള്ളപ്പൊക്ക ഭീഷണിയുള്ള സ്ഥലങ്ങൾ എൻ. ഡി. ആർ. എഫ്. ടീം സന്ദർശിച്ചു. കൊല്ലമുള വില്ലേജിലെ അരയാഞ്ഞിലി മൺ, കുരുമ്പൻ മൂഴി കോസ് വേകൾ സബ് ഇൻസ്‌പെക്ടർ അശോക് കുമാറിന്റെ നേത്യത്വത്തിൽ പരിശോധിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. റാന്നി തഹസിൽദാർ രമ്യ എസ്. നമ്പൂതിരി
ഡെപ്യൂട്ടി. തഹസിൽദാർ എൻ. വി. സന്തോഷ്, കൊല്ലമുള വില്ലേജ് ഓഫീസർ സാജൻ ജോസഫ് , കെ. കെ. രാജു എന്നിവർ സംഘത്തിലുണ്ടായിരുന്നു.