പത്തനംതിട്ട: ക്രിസ്തു ദർശനത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ പൊതുസമൂഹത്തിന് പങ്കുവച്ച അപൂർവതയുടെ ജനകീയ ആചാര്യനായിരുന്നു ഡോ.ക്രിസോസ്റ്റം മാർത്തോമ്മ വലിയ മെത്രാപ്പൊലീത്തയെന്ന് മിസോറം ഗവർണർ പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു. വൈ എം സി എ കേരളാ റീജിയൻ സൂമിൽ സംഘടിപ്പിച്ച മാർ ക്രിസോസ്റ്റം എക്യൂമെനിക്കൽ സ്മരണാഞ്ജലി ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ. മതേതരത്വത്തിൽ ഊന്നിയ തത്വശാസ്ത്രവും സാമൂഹ്യശാസ്ത്രവും ദൈവശാസ്ത്രവും സ്വജീവിതത്തിൽ അദ്ദേഹം വെളിവാക്കിയെന്ന് അദ്ദേഹം പറഞ്ഞു.
റീജിയൻ ചെയർമാൻ ജോസ് ജി.ഉമ്മൻ അദ്ധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്റ് ജസ്റ്റീസ് ജെ.ബി. കോശി സ്മാരക പ്രഭാഷണം നടത്തി. ഇന്ത്യയുടെ എക്യൂമെനിക്കൽ രംഗത്ത് മാർ ക്രിസോസ്റ്റ ത്തിന്റെ സ്വാധീനം ആഴമേറിയതാണെന്ന് അദ്ദേഹം പറഞ്ഞു
കർദിനാൾ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി, ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത, ഡോ. യുഹാനോൻ മാർ ക്രിസോസ്റ്റമോസ്, ഡോ. ഗീവർഗീസ് മാർ കൂറിലോസ്, സംവിധായകൻ ബ്ലസി, ഡോ. റോയ്‌സ് മല്ലശ്ശേരി, ഡോ. റെജി വർഗീസ്, വർഗീസ് അലക്‌സാണ്ടർ, പ്രൊഫ. പി ജി ഫിലിപ്പ്, ഫാ. ഷൈജു കുര്യൻ, റവ. സാം ജോർജ്, ഈപ്പൻ മാത്യു എന്നിവർ പ്രസംഗിച്ചു.