15-house
തകർന്നവീട്

റാന്നി: ഗൃഹനാഥന്റെ ശവദാഹം നടക്കുന്നതിനിടെ വീടിന്റെ മേൽക്കൂര തകർന്നു വീണു. മന്ദമരുതി പരേതനായ വാഴയിൽ പ്രസാദിന്റെ വീടിന്റെ മേൽക്കൂരയാണ് വ്യാഴാഴ്ച ഉച്ചയോടെ കാലവർഷക്കെടുതിയിൽ തകർന്നത്. സി.പി..എം , ഡി വൈ എഫ് ഐ പ്രവർത്തകർ കുടുംബത്തിന് താമസിക്കാൻ വീടിന്റെ താത്കാലിക അറ്റകുറ്റപ്പണി നടത്തി
കൂലിപ്പണിക്കാരനായ പ്രസാദ് കഴിഞ്ഞ ഏപ്രിൽ 11 നാണ് തെങ്ങിൽ നിന്ന് വീണ് ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു മരണം.