കുടമുരുട്ടി : അത്തിക്കയം പെരുന്തേനരുവി റോഡിൽ ആഞ്ഞിലിമുക്ക് വനത്തിൽ മാലിന്യം തള്ളുന്നതിനെതിരെ ഡി. വൈ.എഫ്.ഐ നാറാണംമൂഴി മേഖലാ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. കുടമുരുട്ടി, കൊച്ചുകുളം പ്രദേശത്ത് മീൻ വിൽക്കാൻ വരുന്നവരും കടകളിൽ നിന്ന് കൊണ്ടുവരുന്ന മാലിന്യങ്ങളും അറവ് മാലിന്യവുമാണ് ഇവിടെ തള്ളുന്നത്. ദുർഗന്ധം രൂക്ഷമാണ്. ഇവിടെ കാമറ സ്ഥാപിക്കണമെന്ന് ഡി. വൈ.എഫ്.ഐ മേഖലാ സെക്രട്ടറി മിഥുൻ മോഹൻ, പ്രസിഡന്റ് നിതിൻ ജോസ്,അനീഷ് കുമാർ എന്നിവർ ആവശ്യപ്പെട്ടു.