കടമ്പനാട് : കാറ്റിലും മഴയിലും വ്യാപക നാശം. മരങ്ങൾ ലൈനിലേക്ക് വീണ് രണ്ടുദിവസമായി കടമ്പനാട് - പള്ളിക്കൽ പ്രദേശങ്ങളിൽ വൈദ്യുതിയില്ല. കൃഷികൾ വെള്ളത്തിലായി. മണ്ണടിയിലാണ് നാശനഷ്ടം ഏറെ. താഴത്ത് വയൽ ഏല, മുട്ടത്ത് മൂലച്ചിറ, പുന്നക്കാട്ട് ഏല, നിലമേൽ ഭാഗങ്ങളിലെ ഏലകളിൽ വെള്ളംകയറി. ഏത്തവാഴകൾ ഒടിത്തുവീണു.പച്ചക്കറികൾ നശിച്ചു. പള്ളിക്കൽ മുന്നുമുകൾ ഏലയിൽ വെള്ളംകയറി. തോട്ടുവാ തോടിന് സമാന്തരമായുള്ള കൃഷിയിടങ്ങളും വെള്ളത്തിലായി. തോട്ടുവാ 22ാം വാർഡിൽ അഖിൽ ഭവനം രാമചന്ദ്രന്റെ വീട്ടിലും പള്ളിക്കാറിന്റെ തീരത്തുള്ള തോട്ടുവാ ചേന്നംപുത്തൂർ കോളനിയിലും വെള്ളംകയറി.