പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 1119 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ അഞ്ചു പേർ വിദേശത്ത് നിന്ന് വന്നവരും, 15 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും, 1099 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത ഏഴു പേരുണ്ട്.
പത്തനംതിട്ട നഗരസഭയിൽ 64 പേർക്കും
തിരുവല്ല നഗരസഭയിൽ 93 പേർക്കും രോഗം സ്ഥിരീകരിച്ചു.
ജില്ലയിൽ ഇതുവരെ ആകെ 92,044 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 84,804 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്. ജില്ലയിൽ ഇന്നലെ 314 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 76612 ആണ്. ജില്ലക്കാരായ 15060 പേർ ചികിത്സയിലാണ്.
13 മരണംകൂടി
ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ
13 പേരുടെ മരണം റിപ്പോർട്ട് ചെയ്തു.
1) കല്ലൂപ്പാറ സ്വദേശി (73), 2) അരുവാപുലം സ്വദേശി (64) ,3) കോന്നി സ്വദേശി (70) ,4) ചിറ്റാർ സ്വദേശി (45) ,5) തിരുവല്ല സ്വദേശി (86) ,
6) ആറന്മുള സ്വദേശി (69),7) കോന്നി സ്വദേശിനി (49), 8) വളളിക്കോട് സ്വദേശിനി (75) ,9) കടപ്ര സ്വദേശി (66), 10) റാന്നിഅങ്ങാടി സ്വദേശി (83) ,
11) കലഞ്ഞൂർ സ്വദേശിനി (97) ,12) റാന്നി സ്വദേശി (65),13) നിരണം സ്വദേശി (60) ,