തിരുവല്ല: ആറു മാസം ഗർഭിണിയായിരുന്ന പശു പൊട്ടിവീണ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് ചത്തു. കടപ്ര 10-ാം വാർഡിൽ ആതിര ഭവനിൽ ഭാസ്കരന്റെ പശുവാണ് ചത്തത്. അയൽവാസിയുടെ പുരയിടത്തിൽ കെട്ടിയിരുന്ന പശുവിന്റെ മേൽ വൈദ്യുത കമ്പി പൊട്ടിവീഴുകയായിരുന്നു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും മൃഗസംരക്ഷണ വകുപ്പ് അധികൃതരും സ്ഥലത്തെത്തി. വാർഡ് മെമ്പർ പാർവതിയുടെ നേതൃത്വത്തിൽ സേവാ ഭാരതി പ്രവർത്തകർ ജഡം മറവുചെയ്തു.