rjesh

അടൂർ: ജനങ്ങളെ ഭീതിയിലാഴ്ത്തി അലഞ്ഞുതിരിഞ്ഞു നടന്ന അജ്ഞാതനെ മഹാത്മ ജനസേവന കേന്ദ്രം ഏറ്റെടുത്തു.

ദേവരാജൻ എന്നാണ് പേരെന്ന് ഇയാൾ പറഞ്ഞു. മറ്റു ചോദ്യങ്ങൾക്ക് പുഞ്ചിരി മാത്രമായിരുന്നു ഉത്തരം. താടിയും മുടിയും വളർന്ന് ദുർഗന്ധം വമിക്കുന്ന അവസ്ഥയിൽ ഏഴംകുളം, പുതുമല, തേപ്പുപാറ, കൊടുമൺ ഭാഗങ്ങളിൽ അലഞ്ഞു തിരിഞ്ഞ് നടന്നിരുന്ന ഇയാൾ അക്രമവാസന കാട്ടി ഭീതി പരത്തിയിരുന്നു. പൂതങ്കര സ്വദേശി രാജേഷ് വിളിച്ചറിയിച്ചതിനെ തുടർന്ന്
മഹാത്മ ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല, പ്രവർത്തകരായ നിഖിൽ, ദിലീപ്, അനീഷ് ബെൻ എന്നിവർ സ്ഥലത്തെത്തി ഇയാളെ ഏറ്റെടുക്കുകയായിരുന്നു. ഇയാളെക്കുറിച്ച് വിവരം നല്കാൻ കഴിയുന്നവർ 04734 299900 എന്ന നമ്പരിൽ വിളിച്ചറിയിക്കണമെന്ന് മഹാത്മ ജനസേവന കേന്ദ്രം സെക്രട്ടറി പ്രീഷിൽഡ അറിയിച്ചു.