റാന്നി : താലൂക്ക് ആശുപത്രിയിലേക്കുള്ള ഓക്സിജൻ വിതരണം ഏറ്റെടുത്ത് ഡി.വൈ.എഫ്.ഐ. കുമ്പഴയിലെ സ്വകാര്യ ഏജൻസിയിൽ നിന്ന് ആംബുലൻസിലാണ് താലൂക്ക് ആശുപത്രിയിലേക്ക് ഓക്സിജൻ എത്തിക്കുന്നത്. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് ജിതിൻ രാജ്, കെ.ആർ രഞ്ജു, വൈശാഖ് ഗോപിനാഥ്, വത്സകുമാർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി .