പത്തനംതിട്ട: കൊവിഡിന്റെ അടച്ചുപൂട്ടലിനെ അതിജീവിക്കാൻ സുരക്ഷിതരായി ഇരിക്കാം സുരക്ഷിതരായി പഠിക്കാം' എന്ന മുദ്രാവാക്യവുമായി ഇംഗ്ലീഷ് ഗ്രാജ്വേറ്റ്‌സ് അസോസിയേഷൻ ശില്പശാല നടത്തി. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ പി.കെ ഹരിദാസ് ഉദ്ഘാടനം ചെയ്തു. വടയക്കണ്ടി നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ടിപി ജോൺസൺ, എം.എ പൗലോസ്, സുനൈന മേനോൻ, എം.എസ് ആദിത്യൻ,അഭയ് നായർ, മീനാക്ഷി, എസ്.ഗഗന, ഹരിപ്രിയ ഹേമന്ത്, റോസ് മേരി അഗസ്റ്റിൻ തുടങ്ങിയവർ സംസാരിച്ചു. ഓൺലൈനായി നടന്ന ശില്പശാലക്ക് ഇംഗ്ലീഷ് സംസ്ഥാന തല റിസോഴ്‌സ് അദ്ധ്യാപകൻ ടി.പി ജോൺസൺ നേതൃത്വം നൽകി. അടുത്ത ആഴ്ച ഇംഗ്ലീഷ് കവിത ആസ്വാദനത്തെ കുറിച്ചുള്ള ശില്പശാലയാണ് നടക്കുക.