ചെങ്ങന്നൂർ: എസ്.എൻ ഡി.പി യോഗം ആലാ71-ാം ശാഖാ ഓഫീസ് കുത്തിതുറന്ന് 38000 രൂപാ അപഹരിച്ചും ഓഫീസ് അലമാരകൾ തകർത്ത സംഭവത്തിൽ നാൾ ഇതുവരെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യാത്തതിൽ ശാഖാ കമ്മിറ്റി പ്രതിഷേധിച്ചു. സി.സി ടി.വി കാമറയിൽ നിന്നും പ്രതികളെ തിരിച്ചറിഞ്ഞിട്ടും പ്രതികളെ അറസ്റ്റു ചെയ്യാത്തത് പൊലീസിന്റെ ഗുരുതരമായ വീഴ്ചയായി കമ്മിറ്റി വിലയിരുത്തി. ശാഖാ പ്രസിഡന്റ് സുരേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വൈസ് പ്രസിഡന്റ് ദിവാകരൻ മൂലശേരി, സെക്രട്ടറി രാജു, യൂണിയൻ കമ്മിറ്റിയംഗം വേണു കടുംബശേരി,ചന്ദ്രൻ മൂലശേരി, സഹദേവൻ സിനാജ് ഭവനം, രാജൽ വല്ലത്തു വടക്കേതിൽ, സതിശൻ വാഴയിൽ, രഘു കണ്ടീയ്യത്ത് തുടങ്ങിയവർ പങ്കെടുത്തു.