മല്ലപ്പള്ളി : ഗ്രാമപഞ്ചായത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡൊമിസിലിയറി കെയർ സെന്റർ (ഡി.സി.സി.) ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള കീഴ്‌വായ്പൂരുള്ള പട്ടികജാതി പ്രീമെട്രീക്ക് ഹോസ്റ്റലിൽ 34 കിടക്കകളാണ് സജ്ജീകരിച്ചിട്ടുള്ളത്. പ്രവർത്തനോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കുര്യക്കോസ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് സജി ഡേവിഡ് അദ്ധ്യക്ഷത വഹിച്ചു. ഉദ്ഘാടന ചടങ്ങിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഗീതു ജി. നായർ, അഡ്വ.സാം പട്ടേരിൽ, അംഗങ്ങളായ ബിജു നൈനാൻ, മനീഷ് കൃഷ്ണൻകുട്ടി, അസി.സെക്രട്ടറി സാം കെ.സലാം, മനുമോൾ കെ.സി, മനു,ഷാലു,ഹരികുമാർ, ജോൺ എന്നിവർ പങ്കെടുത്തു.