തിരുവല്ല: സംസ്ഥാന സർക്കാരിന്റെ ആഹ്വാനം ഏറ്റെടുത്ത് തിരുവല്ല മാർത്തോമ്മ കോളേജിലെ എൻ.സി. സി. കേഡറ്റുകൾ ദേശീയ ഡെങ്കി ദിനാചരണം ഡ്രൈ ഡേ ആയി ആചരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. വറുഗീസ് മാത്യു ഉദ്ഘാടനം ചെയ്യ്തു. കേഡറ്റുകൾ തങ്ങളുടെ വീടും പരിസരവും വൃത്തിയാക്കി. കൊതുക് വളരാനുള്ള എല്ലാ സാഹചര്യങ്ങളും ഇല്ലാതാക്കി. ലോക് ഡൗണിൽ ഗതാഗത നിയന്ത്രണംമൂലം ഒത്തു ചേരാൻ കഴിയാത്തതിനാൽ ദേശീയ ഡെങ്കിദിനാചരണം വീടുകളിൽ ആക്കുകയായിരുന്നു. ഡ്രൈ ഡേ ആവേശം ഒട്ടും ചോരാതെയിരിക്കാൻ എൻ.സി.സി. യൂണിഫോം അണിഞ്ഞാണ് വീടും പരിസരവും കേഡറ്റുകൾ വൃത്തിയാക്കിയത്. എൻ.സി.സി. ഓഫീസർ ലഫ്റ്റനന്റ് റെയിസൻ സാം രാജു, എൻ.സി.സി.കേഡറ്റുകളായ ഗോട്ബി എസ്.ബാബു,സ്‌നേഹ, മിഥുൻ മോഹൻ, വിദ്യ വിനോഥ് എന്നിവർ നേതൃത്വം നൽകി.